സെന്റ് മേരീസ് കോളജിൽ ദേശീയ സെമിനാർ
1493583
Wednesday, January 8, 2025 7:39 AM IST
തൃശൂർ: സെന്റ് മേരീസ് ഓട്ടോണമസ് കോളജ് ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെയും കേരള അക്കാദമി ഓഫ് സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ "റീസെന്റ് റിസർച്ച് ഇൻ ബയോസയൻസ് 2025' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരള സയൻസ് അക്കാദമി പ്രസിഡന്റ് പ്രഫ. ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത റോസ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. എ. ഡാലി ഡൊമിനിക്, ബോട്ടണി വിഭാഗം മേധാവി ഡോ. മഞ്ജു മാധവൻ എന്നിവർ പങ്കെടുത്തു. പ്രഫ. ജി.എം. നായർ, പ്രഫ. ഡോ. മനോജ് പ്രസാദ്, ഡോ. കെ.ജി. രഘു, ഡോ. കെ.ബി. രമേശ് കുമാർ അടക്കം മുപ്പതോളം പിജി വിദ്യാർഥിനികളും പതിനഞ്ചോളം ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.