വാഹനങ്ങൾ കൂട്ടിയിടിച്ചു
1493577
Wednesday, January 8, 2025 7:39 AM IST
വടക്കാഞ്ചേരി: വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. ലോഡുമായി വന്നിരുന്ന ലോറിയെ മറികടക്കാൻ ശ്രമിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ സമീപത്തു നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സ്കൂട്ടറിടിച്ചു പരിക്ക്
വടക്കാഞ്ചേരി: ഓട്ടുപാറ ബസ് സ്റ്റാൻഡിനുസമീപം കാൽനടയാത്രക്കാരന് സ്കൂട്ടറിടിച്ചുപരിക്കേറ്റു. കാൽനടയാത്രക്കാരനായ നെല്ലുവായി സ്വദേശി അപ്പു(65), സ്കൂട്ടർ യാത്രിക ചെമ്പോട് കുണ്ടുവളപ്പിൽ ഷിഫാന (20) എന്നിവരെ ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽപ്രവേശിപ്പിച്ചു.