മാ​ള: പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ളും ഇ​ന്നു മു​ത​ൽ 12 വ​രെ ന​ട​ക്കും.

ഇ​ന്നു​രാ​ത്രി 7.30ന് ​നാ​ട​കം. നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് സ​മൂ​ഹ​ബ​ലി, തു​ട​ർ​ന്ന് സു​വ​ർ​ണ ജൂ​ബി​ലി പൊ​തു​സ​മ്മേ​ള​നം. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‌ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് പാ​നി​കു​ളം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം​ന​ട​ത്തും.

പ​ത്തി​ന് വൈ​കി​ട്ട് 5.30ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ട​വ​കവി​കാ​രി ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. 11നു ​രാ​വി​ലെ 6.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെതു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​മ്പുപ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

തി​രു​നാ​ൾ​ദി​ന​മാ​യ 12നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന. മോ​ൺ. വി​ൽ​സ​ൺ ഈ​ര​ത്ത​റ മു​ഖ്യ​കാ​ർ​മി​ക​നാ​കും. റവ.ഡോ. ​ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പി​ള്ളി സ​ന്ദേ​ശം​ന​ൽ​കും. വൈ​കീട്ട് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെതു​ട​ർ​ന്ന് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ.