പരിയാരം പഞ്ചായത്ത് യോഗം: പ്രതിപക്ഷം ഇറങ്ങിപ്പോയി
1493576
Wednesday, January 8, 2025 7:39 AM IST
പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗത്തിൽനിന്നു പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്തിന് അനുവദിച്ച റോഡ് മെയിന്റനൻസ് ഫണ്ട് ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിലേക്കു മാത്രമായി അനുവദിച്ച പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടേയും ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്കുനടത്തി. ഇതുസംബന്ധിച്ച വിയോജനകുറിപ്പ് പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.
പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധയോഗത്തിൽ പി.പി. ആഗസ്തി, ഡാർളി പോൾസൺ, ഡാർളി വർഗീസ്, സിനി ലോനപ്പൻ, ഡെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.