കരാഞ്ചിറ സെന്റ് സേവിയേഴ്സ് പള്ളിയില്‍ തിരുനാളിനു കൊടിയേറി
1493715
Thursday, January 9, 2025 1:20 AM IST
കരാഞ്ചിറ: സെന്റ് സേവിയേഴ്സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങളും അമ്പുപെരുന്നാളും നാളെ മുതല്‍ 13 വരെ നടക്കും. ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് തിരുനാളിന് കൊടിയേറ്റി.
നാളെ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. 6.45ന് തിരുനാള്‍ ദീപാലങ്കാരം സ്വിച്ച്ഓണ്‍ മേജര്‍ അമല്‍ ആന്റണി വിന്‍സ് കവലക്കാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ണമഴ, ജൂബിലി വര്‍ഷ പ്രവാസിസംഗമം. 11ന് അമ്പെഴുന്നള്ളിപ്പ് ദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല് ശുശ്രൂഷ, അമ്പ് വെഞ്ചിരിപ്പ് എന്നിവയ്ക്ക് രൂപത വികാരി ജനറാള്‍ മോണ്‍ ജോളി വടക്കന്‍ മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. ജീസ് ഹൗസി സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്. 11ന് വിവിധ സമുദായങ്ങളുടെ അമ്പെഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും.
12ന് രാവിലെ 10ന് ശതോത്തര സുവര്‍ണ ജൂബിലി കൃതജ്ഞതാബലിക്ക് ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികനായിരിക്കും. ഫാ. ആന്റണി പുതുശേരി, ഫാ. ഷാബു പുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകീട്ട് 4.30ന് ദിവ്യബലി തുടര്‍ന്ന് പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് വര്‍ണവിസ്മയം. 13ന് വൈകീട്ട് 4.30ന് ദിവ്യബലി, 5.30ന് മെഗാ മാര്‍ഗംകളി, ആറിന് ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷം രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യും. വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷതവഹിക്കും.
ഫാ. ഡേവിസ് ചിറമ്മല്‍ വിശിഷ്ടാതിഥിയായിരിക്കും. തുടര്‍ന്ന് സുവനീര്‍ പ്രകാശനം, പുനരുദ്ധരിച്ച ഭവനങ്ങളുടെ പൊതുവെഞ്ചിരിപ്പ് പ്രാര്‍ഥന, സ്നേഹവിരുന്ന്, വൈകീട്ട് ഏഴിന് പാട്ടുത്സവം മെഗാഷോ. തിരുനാളിന്റെയും ജൂബിലി ആഘോഷങ്ങളുടെയും വിജയത്തിനായി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, കൈക്കാരന്മാരായ ബിജു ജോസ്, ജീസന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ടോണി ജോണ്‍ ആലപ്പാട്ട്, തിരുനാള്‍ കണ്‍വീനര്‍ റാഫി കൊമ്പന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.