അമേരിക്കൻ പൗരൻ കുഴഞ്ഞുവീണു മരിച്ചു
1493672
Wednesday, January 8, 2025 11:16 PM IST
കൊടുങ്ങല്ലൂർ: അമേരിക്കൻ പൗരൻ കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ കൗഷിക്ക് ജോഷി നരേന്ദ്ര(74) ആണ് ഇന്നലെ രാവിലെ കൊടുങ്ങല്ലൂരിൽ കുഴഞ്ഞുവീണ് മരിച്ചത്.
ഗുരുവായൂരിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്കുള്ള യാത്ര മധ്യേ കൊടുങ്ങല്ലൂർ കിഴക്കെനടയിൽ വച്ചായിരുന്നു സംഭവം. ശുചിമുറിയിൽ പോകാൻ കാറിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഭാര്യ നയന കൗഷിക്കും കാർ ഡ്രൈവർ പവിൻഷിയും ചേർന്ന് ടി.കെ.എസ് പുരത്തെ മെഡികെയർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കൊച്ചിയിൽ എത്തി ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.