ചെട്ടിക്കാട് തിരുശേഷിപ്പ് പ്രതിഷ്ഠ സുവർണജൂബിലി ആഘോഷിച്ചു
1493573
Wednesday, January 8, 2025 7:39 AM IST
കൊടുങ്ങല്ലൂര്‍: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠ സുവർണ ജൂബിലി ആഘോഷിച്ചു.
തിരുശേഷിപ്പു വണങ്ങുന്നതിനും തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനും തീർഥാടകപ്രവാഹമായിരുന്നു. ഇന്നലെ രാവിലെ കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽനടന്ന ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഫാ. സുഭാഷ് വചനസന്ദേശം നൽകി.
തുടർന്ന് വിശുദ്ധന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പുമായി പള്ളിക്കുചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പങ്കെടുത്തു. രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടന്നു.