ഇതൾ 96 - പൂർവ വിദ്യാർഥിസംഗമം
1493578
Wednesday, January 8, 2025 7:39 AM IST
പറപ്പൂർ: സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂളിൽ 1996ൽ എസ്എസ്എൽസി പൂർത്തീകരിച്ചവരുടെ സംഗമം "ഇതൾ 96’ നടത്തി. പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ചും അധ്യാപകരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവർ പഴയ പത്താംക്ലാസുകാരായി.
പൂർവവിദ്യാർഥിസംഘടന പ്രസിഡന്റ് ഡോ. ഡെയ്സൻ പാണേങ്ങാടന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൊക്കേഷനിസ്റ്റ് ഫാദേഴ്സ് കൗണ്‍സിലറും ബാച്ചുകാരനുമായ ഫാ. ലോറൻസ് എടക്കളത്തൂർ അധ്യാപകരെ പൊന്നാടയണിയിച്ചു, ഉപഹാരങ്ങളും നൽകി. ഒത്തുചേരലിന്റെ ഓർമകൾ നിലനിർത്തുന്ന 2025 ലെ കലണ്ടർ ലിജോയി സി. ജോസ്, ഫാ. ലോറൻസ് എടക്കളത്തൂരിനു നൽകി പ്രകാശനംചെയ് തു.
പറപ്പൂർ പള്ളി അസി. വികാരി ഫാ. ഗോഡ്വിൻ ചെമ്മണ്ട, ഹെഡ്മാസ്റ്റർ പി.വി. ജോസഫ് മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ വി.കെ. ആന്റണിമാസ്റ്റർ, റെജി മാസ്റ്റർ, ജോജോ കിടങ്ങൻ എന്നിവർ പ്രസംഗിച്ചു. പി.വി. ജെറിൽ, ഷെറീഫ്, ഷാജുലാൽ, ജെയ്സൻ, സിനീഷ്, രാഹുൽ, അനില, രജിത റൂബി എന്നിവർ നേതൃത്വം നൽകി.