വിനോദയാത്രാസംഘത്തിലെ അധ്യാപകനെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ
1493716
Thursday, January 9, 2025 1:20 AM IST
ചാലക്കുടി: വിനോദയാത്രാസംഘത്തിലെ അധ്യാപകനെ ആക്രമിച്ച കേസില്‍ അഞ്ചുപേർ അറസ്റ്റിൽ.
മലപ്പുറം നെടിയിരിപ്പ് എഎംഎൽപി സ്കൂളിലെ വിദ്യാർഥികളോടൊപ്പം പരിയാരം കാഞ്ഞിരപ്പിള്ളിയില്‍ വിനോദയാത്രയ്ക്കെത്തിയ അധ്യപകൻ പ്രണവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഒറ്റപ്പാലം വല്ലപ്പുഴ സ്വദേശികളായ മഠത്തിൽ ഉമ്മർ ഷാഫി(28), ടി. റാഷിഖ്(41), കൊങ്ങശേരി റഫീഖ്(41), ശങ്കരത്തെ ടി. ഇബ്രാഹിം(39), മഠത്തിൽ മുബഷീർ(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവമുണ്ടായത്.
സംഘത്തിലുണ്ടായിരുന്ന അധ്യാപികയോട് അശ്ലീലമായി സംസാരിച്ചത് പ്രണവ് ചോദ്യംചെയ്തു. ഇതിനു പ്രതികള്‍ പ്രണവിനെ മര്‍ദിക്കുകയായിരുന്നു. പ്രതികളുടെ ഫോട്ടോ മൊബൈലിൽ പകര്‍ത്തിയ അധ്യാപികയുടെ കൈയിൽ കയറിപ്പിടിച്ച് ഫോൺ തട്ടിക്കളയുകയും ചെയ്തു. മര്‍ദനത്തില്‍ പ്രണവിന്റെ മൂക്കിലെ എല്ലുപൊട്ടി. അധ്യാപകനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.