അജ്ഞാതമൃതദേഹം കണ്ടെത്തി
1493119
Monday, January 6, 2025 11:40 PM IST
വടക്കാഞ്ചേരി: അകമലയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. അകമല റെയിൽവേ ഓവർ ബ്രിഡ്ജിനും ഭവൻസ് സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 65നും 70 നും ഇടയിൽ പ്രായം തോന്നും.
തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയോരത്തിനോട് ചേർന്ന് മരച്ചുവട്ടിൽ ഹാർഡ്ബോർഡ് വിരിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വികരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.