കാര്‍ഷിക കര്‍മസേന നിര്‍മിച്ച ജൈവവളം വിതരണം ചെയ്തു
1493151
Tuesday, January 7, 2025 1:33 AM IST
നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേന നിര്‍മിച്ച ജൈവവളത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.സി. പ്രദീപ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഷൈലജ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റീന ഫ്രാന്‍സിസ്, കവിത സുനില്‍, പഞ്ചായത്തംഗം കെ. കെ. രാജന്, കാര്‍ഷിക കര്‍മസേന പ്രസിഡന്റ് കെ. സുധാകരന്, സെക്രട്ടറി ദിനേഷ് വെള്ളപ്പാടി, കൃഷി ഓഫിസര്‍ എം.ആര്. അനീറ്റ , അസി. കൃഷി ഓഫീസര്‍ ബിജു ഡേവിഡ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ 2024-25 ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ജൈവവളം നൂറ്റമ്പതോളം കര്‍ഷകര്‍ക്ക് അമ്പതുശതമാനം സബ്സിഡിയോടെയാണ് വിതരണം ചെയ്യുന്നത്. ജാതി, പച്ചക്കറി എന്നിവയ്ക്കുള്ളതാണ് ജൈവവളം.