ഹൃദയാഘാതംമൂലം ദമാമിൽ മരിച്ചു
1493671
Wednesday, January 8, 2025 11:16 PM IST
ഗുരുവായൂർ: സൗദി ദമാമിൽ ഹൃദയാഘാതംമൂലം ഗുരുവായൂർ സ്വദേശി മരിച്ചു. തൈക്കാട് ബ്രഹ്മകുളം വലിയകത്ത് അബ്ദു മകൻ തെൽഹത്ത്(51) ആണ് മരിച്ചത്.
ദമാമിലെ ഇറാം കമ്പനിയിൽ ഡ്രൈവറായിരുന്നു. ബുധനാഴ്ച രാവിലെ ജോലി സ്ഥലത്തുവച്ച് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം ഗുരുവായൂരിൽ കൊണ്ടുവന്ന ശേഷം കബറടക്കം നടത്തും. മാതാവ്: റുഖിയ. ഭാര്യ: ആഷ. മക്കൾ: തെസ്ലിം, ഫാത്തിമ.