തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ന്തം രാ​​​ജ്യ​​​ത്തെ ജ​​​ന​​​ത​​​യെ മ​​​തം നോ​​​ക്കി ശ​​​ത്രു​​​ക്ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന മ​​​ഹാ​​​രാ​​ഷ്‌​​ട്ര മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ നി​​​തേ​​​ഷ് റാ​​​ണെ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു കേ​​​ര​​​ള​​​ത്തെ മി​​​നി പാ​​​ക്കി​​​സ്ഥാ​​​നാ​​​യി ഉ​​​പ​​​മി​​​ച്ച നി​​​തേ​​​ഷ് റാ​​​ണെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര മ​​​ന​​​സി​​​നെ​​​യാ​​​ണ് വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. റാ​​​ണെ​​​യു​​​ടെ നി​​​ല​​​പാ​​​ടാ​​​ണോ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഉ​​​ള്ള​​​തെ​​​ന്ന​​​റി​​​യ​​​ണം.


വ​​​ർ​​​ഗീ​​​യ​​​ത ശ്വ​​​സി​​​ച്ചു വി​​​ദ്വേ​​​ഷം തു​​​പ്പു​​​ന്ന ബി​​​ജെ​​​പി​​​ക്കു കേ​​​ര​​​ള ജ​​​ന​​​ത​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ഇ​​​പ്പോ​​​ൾ പ്ര​​​ചോ​​​ദ​​​ന​​​മാ​​​യ​​​തു സി​​​പി​​​എ​​​മ്മി​​​ന്‍റെ നി​​​ല​​​പാ​​​ടാ​​​ണെ​​​ന്നും കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.