കിനാലൂര്‍ ഗവ. യുപിഎസിന് വാക്കറൂ ഫൗണ്ടേഷന്റെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്‍
Friday, January 3, 2025 2:31 AM IST
കോഴിക്കോട്: വിദ്യാഭ്യാസത്തിനു ഡിജിറ്റല്‍ മികവു നല്‍കുക എന്ന ലക്ഷ്യത്തോടെ കിനാലൂര്‍ ഗവ. യുപി സ്കൂളിനു വാക്കറൂ ഫൗണ്ടേഷന് ആറു ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്‍ സംഭാവന ചെയ്തു.
വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക, ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പിന്തുണയേകുക, സൗകര്യങ്ങള്‍ ദുര്‍ലഭമായ സമൂഹങ്ങളെ സഹായിക്കുക തുടങ്ങി ഫൗണ്ടേഷന്റെ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ചുവടുവയ്പ്.
സാങ്കേതികവിദ്യയ്ക്കൊപ്പം കുതിക്കുന്ന പുതിയ ലോകത്തില്‍ വിജയം നേടാന്‍ ആവശ്യമായ ഡിജിറ്റല്‍ കഴിവുകള്‍ നേടാന്‍ ഈ സംരംഭം വിദ്യാര്‍ഥികളെ സഹായിക്കുന്നു. പഠനരംഗത്ത് തുല്യത ഉറപ്പാക്കുന്നതിനും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വാക്കറൂ ഫൗണ്ടേഷന് നടത്തുന്ന മുന്നേറ്റങ്ങളെയാണ് ഈ സംഭാവന എടുത്തുകാട്ടുന്നത്.
വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദിനൊപ്പം പഞ്ചായത്തംഗങ്ങള്‍, പിടിഎ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.