തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​നാ​​ത​​ന ധ​​ര്‍​മം എ​​ന്ന​​ത് വ​​ര്‍​ണാ​​ശ്ര​​മം ആ​​ണെ​​ന്നും ചാ​​തു​​ര്‍​വ​​ര്‍​ണ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും പ​​റ​​ഞ്ഞ് മു​​ഖ്യ​​മ​​ന്ത്രി അ​​തും സം​​ഘ്പ​​രി​​വ​​റി​​ന് ചാ​​ര്‍​ത്തി​​ക്കൊ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ പ്ര​​തി​​ക​​രി​​ച്ചു.

സ​​നാ​​ത​​ന​​ധ​​ര്‍​മ​​ത്തെ സം​​ഘ​പ​​രി​​വാ​​റി​​ന് മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ക്കി മാ​​റ്റു​​ക​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി ചെ​​യ്യു​​ന്ന​​ത്. സ​​നാ​​ത​​ന ധ​​ര്‍​മം എ​​ന്ന​​ത് സാം​​സ്‌​​കാ​​രി​​ക പൈ​​തൃ​​ക​​മാ​​ണ്. അ​​ദ്വൈ​​ത​​വും ത​​ത്ത്വ​​മ​​സി​​യും വേ​​ദ​​ങ്ങ​​ളും ഉ​​പ​​നി​​ഷ​​ത്തു​​ക​​ളും അ​​തി​​ന്‍റെ സാ​​രാം​​ശ​​ങ്ങ​​ളും എ​​ല്ലാം ഉ​​ള്‍​പ്പെ​​ട്ട​​താ​​ണ് സ​​നാ​​ത​​ന ധ​​ര്‍​മം. അ​​തെ​​ല്ലാം സം​​ഘ്പ​​രി​​വാ​​റി​​ന്‍റേ​​താ​​ണെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

അ​​മ്പ​​ല​​ത്തി​​ല്‍ പോ​​കു​​ന്ന​​വ​​രും ച​​ന്ദ​​നം ഇ​​ടു​​ന്ന​​വ​​രും കാ​​വി ഉ​​ടു​​ക്കു​​ന്ന​​വ​​രുമെ​​ല്ലാം ആ​​ര്‍​എ​​സ്എ​​സ് ആ​​ണെ​​ന്നു പ​​റ​​യു​​ന്ന​​തു പോ​​ലെ​​യാ​​ണ് ഇ​​തും. സ​​നാ​​ത​​ന​​ധ​​ര്‍​മ​​വും സം​​ഘ്പ​​രി​​വാ​​റി​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്നു പ​​റ​​ഞ്ഞ് വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യാ​​ണ്.

മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത് തെ​​റ്റാ​​ണ്. സ​​നാ​​ത​​ന ധ​​ര്‍​മ​​ത്തെ​​യും ഹൈ​​ന്ദ​​വ പാ​​ര​​മ്പ​​ര്യ​​ത്തെ​​യും എ​​ല്ലാ മ​​ത​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​യ​​തു പോ​​ലെ പൗ​​രോ​​ഹി​​ത്യ​​വും രാ​​ജ​​ഭ​​ര​​ണ​​വും ഭ​​ര​​ണ​​കൂ​​ട​​വും ദു​​രു​​പ​​യോ​​ഗം ചെ​​യ്തി​​ട്ടു​​ണ്ട്.


വ​​ര്‍​ണാ​​ശ്ര​​മ​​ത്തി​​നും ചാ​​തു​​ര്‍​വ​​ര്‍​ണ്യ​​ത്തി​​നും അ​​നു​​കൂ​​ല​​മാ​​യ നി​​ല​​പാ​​ടൊ​​ന്നു​​മ​​ല്ല ന​​മ്മു​​ടേ​​ത്. ഗു​​രു​​ദേ​​വ​​നും സ​​നാ​​ത​​ന ധ​​ര്‍​മ​​ത്തി​​ന്‍റെ സാം​​ഗ​​ത്യ​​ത്തെ കു​​റി​​ച്ച് വി​​ശ​​ദീ​​ക​​രി​​ച്ച് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. സ​​നാ​​ത​​ന ധ​​ര്‍​മ​​ത്തെ മു​​ഴു​​വ​​ന്‍ ത​​ള്ളി, അ​​തെ​​ല്ലാം സം​​ഘ്പ​​രി​​വാ​​റി​​ന്‍റേ​​താ​​ണെ​​ന്ന് പ​​റ​​യു​​ന്ന​​ത് ശ​​രി​​യ​​ല്ല.

സ​​നാ​​ത​​ന ധ​​ര്‍​മ​​ത്തി​​ല്‍ ഒ​​രു വ​​ര്‍​ഗീ​​യ കാ​​ഴ്ച​​പ്പാ​​ടു​​മി​​ല്ല. തെ​​റ്റാ​​യ രീ​​തി​​യി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി അ​​ത് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പ​​ണ്ട് കാ​​വിവ​​ത്ക​​ര​​ണം എ​​ന്ന് പ​​റ​​യു​​മാ​​യി​​രു​​ന്നു. അ​​തും തെ​​റ്റാ​​യ രീ​​തി​​യി​​ലാ​​ണ് ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​ത്. ഹി​​ന്ദു​​ക്ക​​ളെ മു​​ഴു​​വ​​ന്‍ ആ​​ട്ടി​​ത്തെ​​ളി​​ച്ച് ആ​​ര്‍​എ​​സ്എ​​സി​​ന് മു​​ന്നി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ലെ​​ന്ന് സ​​തീ​​ശ​​ന്‍ പ്ര​​തി​​ക​​രി​​ച്ചു.