കൊടി സുനിക്ക് പരോൾ: ന്യായീകരിച്ച് എം.വി. ഗോവിന്ദൻ
Thursday, January 2, 2025 2:55 AM IST
തളിപ്പറമ്പ്: ടി.പി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എല്ലാം സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നും പോലീസ് റിപ്പോർട്ട് അവഗണിച്ചോ എന്നത് സർക്കാർ പരിശോധിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പരോൾ തടവുകാരന്റെ അവകാശമാണ്. അത് ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ല. ആർക്കെങ്കിലും പരോൾ നൽകുന്നതിൽ സിപിഎം ഇടപെടാറില്ല. പരോൾ നൽകുന്നത് അപരാധമാണെന്നോ അല്ലെന്നോ താൻ പറയുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെയും എം.വി. ഗോവിന്ദൻ ന്യായീകരിച്ചു. ചടങ്ങുകളിൽ ക്ഷണിച്ചാൽ നേതാക്കൾ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.