""ആചാരാനുഷ്ഠാനങ്ങൾ സർക്കാരിനു തിരുത്താവുന്നതല്ല'': ജി. സുകുമാരന്‍ നായര്‍
Friday, January 3, 2025 2:31 AM IST
ചങ്ങനാശേരി: കാലാകാലങ്ങളായുള്ള ക്ഷേത്രാചാരക്രമങ്ങളെ മാറ്റിമറിക്കുവാനുള്ള ശ്രമങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ക്ഷേത്രങ്ങളില്‍ ഉടുപ്പുധരിച്ച് പ്രവേശിക്കുന്നതു സംബന്ധിച്ച ശ്രീനാരായണധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ പിന്തു ണച്ച മുഖ്യമന്ത്രിയുടെ പ്രസ്താ വനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെരുന്നയില്‍ നടന്ന 148-ാമത് മന്നം ജയന്തി സമ്മേളനത്തിന്റെ ആമുഖപ്രസംഗ മധ്യേയാണ് സുകുമാരന്‍ നായര്‍ ഇങ്ങനെ പ്രതികരിച്ചത്. ഈ വ്യാഖ്യാനങ്ങളൊക്കെ ഹിന്ദുവിനു മാത്രമേ ഉള്ളോയെന്നെും ക്രൈസ്തവരുടെയും മുസ് ലീമിന്റെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ലല്ലോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഓരോ ക്ഷേത്ര ത്തിനും ഓരോ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഉടുപ്പിട്ട് പ്രവേശിക്കാവുന്നതും പാടില്ലാത്തതുമായ ക്ഷേത്രങ്ങളുണ്ട്.
ആചാരം പാലിച്ച് മുന്നോട്ടു പോകാന്‍ ഹൈന്ദവസമൂഹത്തിന് അവകാശമുണ്ട്. ഈ ആചാരാനുഷ്ഠാനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിനോ സര്‍ക്കാരിനോ തിരുത്താവുന്നതല്ല. എത്രയോ കാലം മുമ്പ് മന്നത്തു പത്മനാഭന് കേരളത്തില്‍ സാമൂഹ്യപരിഷ്കരണം നടത്തിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചിരുന്ന ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആര്.വെങ്കിട്ട രമണിക്ക് സാങ്കേതിക കാരണങ്ങളാല്‍ എത്താന്‍ കഴിഞ്ഞില്ല. ഇതിനു പിന്നില്‍ ഒരുപാട് ചരിത്രമുണ്ടെന്നും അതിലും ഉദ്ഘാടനത്തിന് അര്‍ഹനായ ആളാണ് ജയന്തി ഉദ്ഘാടനം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.