മുനന്പത്ത് രാപകൽ സമരവുമായി ആക്ടസ്
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: മുനന്പം സമരത്തിന്റെനൂറാം ദിവസമായ ജനുവരി 20 ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് രാപകൽ സമരം നടത്തും.
തിരുവനന്തപുരത്തു ചേർന്ന നേതൃ യോഗത്തിൽ പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനിയോസ്, ജോർജ് സെബാസ്റ്റ്യൻ, ബേബി മാത്യൂ സോമതീരം, റവ. ജയരാജ്, പ്രഫ. ഷേർളി സ്റ്റുവർട്ട്, സാജൻ വേളൂർ, ഡെന്നിസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ ക്രൈസ്തവ സഭകളുടെ നൂറു പ്രതിനിധികൾ 20 നു രാവിലെ മുതൽ 21 രാവിലെ വരെ സമരത്തിൽ പങ്കെടുക്കും.
ഡോ. ബാബു സെബാസ്റ്റ്യൻ-രക്ഷാധികാരി, സിബിസിഐ. ലെയ്റ്റി സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ- വൈസ് പ്രസിഡന്റ്, അഡ്വ. ചാർളി പോൾ, അഡ്വ. അന്പിളി ജേക്കബ്, പ്രമീള- സെക്രട്ടറിമാർ എന്നിവരെ കൂടി ഭാരവാഹികളായി യോഗം തെരത്തെടുത്തു. ആകട്സിന്റെ പീസ് കാർണിവൽ അടുത്ത വർഷം ജനുവരി മൂന്നിനു തിരുവല്ലയിൽ നടത്തുവാനും യോഗം തീരുമാനിച്ചു.