വര്‍മ സ്കില്‍ ബ്രിഡ്ജിന് നാളെ കൊച്ചിയില്‍ തുടക്കം
Friday, January 3, 2025 2:31 AM IST
കൊച്ചി: സിവില്‍ എൻജിനിയറിംഗ് മേഖലയിലുള്ളവര്‍ക്കായി വര്‍മ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സ്കില്‍ബ്രിഡ്ജ്, സ്കില്‍ ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നാളെ മൂന്നിന് കൊച്ചി പനമ്പിള്ളി നഗറിലുള്ള കെഎംഎ ഹൗസില്‍ ഹൈബി ഈഡന് എംപി നിര്‍വഹിക്കും. ആര്‍ക്കിടെക്ട് പ്രഫസര്‍ ബി.ആര്. അജിത് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
എൻജിനിയറിംഗ്, ഐടിഐ, ഡിപ്ലോമ കഴിഞ്ഞ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന യുവതീ-യുവാക്കള്‍ക്ക് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ആവശ്യമായ ജോലിപരിചയം ഉറപ്പാക്കുന്ന ഈ പദ്ധതി തികച്ചും സൗജന്യമായാണു നടപ്പാക്കുന്നതെന്ന് വര്‍മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ അറിയിച്ചു.
ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.