കൊ​​​ല്ലം: കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-കാ​​​സ​​​ർ​​​ഗോ​​​ഡ് (20633/34) വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ന്‍റെ കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം 20 ആ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​ല​​​വി​​​ൽ 16 കോ​​​ച്ചു​​​ക​​​ളാ​​​ണ് ഈ ​​​വ​​​ണ്ടി​​​ക്കു​​​ള്ള​​​ത്. ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള പു​​​തി​​​യ 20 റേ​​​ക്ക് ട്രെ​​​യി​​​ൻ ആ​​​യി​​​രി​​​ക്കും ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ഈ ​​​റേ​​​ക്കു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ചെ​​​ന്നൈ​​​യി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ലാ​​​ണ് ഉ​​​ള്ള​​​ത്.

അ​​​ത് ഉ​​​ട​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ക്കും. തു​​​ട​​​ർ​​​ന്ന് പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ട​​​വും ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.​​ അ​​​തി​​​നു ശേ​​​ഷം 20 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ണ്ടി ഓ​​​ടിത്തു​​​ട​​​ങ്ങും. എ​​​ന്ന് മു​​​ത​​​ൽ ഇ​​​ത് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

20 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ണ്ടി സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങു​​​മ്പോ​​​ൾ നി​​​ല​​​വി​​​ലെ 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള ട്രെ​​​യി​​​ൻ ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ​​​യി​​​ൽത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്താ​​​നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.