തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൗ​​​മാ​​​ര ക​​​ലാ​​​മാ​​​മാ​​​ങ്ക​​​ത്തി​​​നു നാ​​​ളെ അ​​​ര​​​ങ്ങു​​​ണ​​​രും. 63-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് പ്ര​​​ധാ​​​ന വേ​​​ദി​​​യാ​​​യ സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​റക്‌ടര്‍ എ​​​സ്. ഷാ​​​ന​​​വാ​​​സ് പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തും.

സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള ഒ​​​ന്നാം വേ​​​ദി​​​യാ​​​യ എം​​​ടി നി​​​ള​​​യി​​​ല്‍ രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും.

മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​വും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ര്‍​ജ് സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ന്‍, ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ തു​​​ട​​​ങ്ങി 29 മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ര​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ്വാ​ഗ​ത നൃ​ത്താ​വി​ഷ്കാ​രം ഒ​രു​ങ്ങി

ചെ​​​റു​​​തു​​​രു​​​ത്തി: നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു തു​​​ട​​​ങ്ങു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ലം ഒ​​​രു​​​ക്കു​​​ന്ന അ​​​വ​​​ത​​​ര​​​ണ​​​ഗാ​​​ന നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.


ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 39 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 11 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ചേ​​​ർ​​​ന്നാ​​​ണു നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. ക​​​ലാ​​​മ​​​ണ്ഡ​​​ലം നൃ​​​ത്ത​​​വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​രാ​​​യ ര​​​ജി​​​ത ര​​​വി, ക​​​ലാ​​​മ​​​ണ്ഡ​​​ലം ല​​​തി​​​ക, ക​​​ഥ​​​ക​​​ളി അ​​​ധ്യാ​​​പ​​​ക​​​രാ​​​യ എ​​​സ്. തു​​​ള​​​സി, ക​​​ലാ​​​മ​​​ണ്ഡ​​​ലം അ​​​രു​​​ൺ വാ​​​ര്യ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു പ​​​രി​​​ശീ​​​ല​​​ക​​​ർ.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു​​​ക​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു നൃ​​​ത്താ​​​വ​​​ത​​​ര​​​ണം ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ക​​​ഥ​​​ക​​​ളി, മോ​​​ഹി​​​നി​​​യാ​​​ട്ടം, ഭ​​​ര​​​ത​​​നാ​​​ട്യം, കു​​​ച്ചി​​​പ്പു​​​ടി, ഗോ​​​ത്ര​​​ക​​​ല​​​ക​​​ൾ, മാ​​​ർ​​​ഗം​​​ക​​​ളി, ഒ​​​പ്പ​​​ന, ക​​​ള​​​രി​​​പ്പ​​​യ​​​റ്റ്, ദ​​​ഫ് മു​​​ട്ട് തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി​​​യാ​​​യ ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ൾ രം​​​ഗാ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​വും.

10 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​ത്തി​​​ൽ കാ​​​വാ​​​ലം ശ്രീ​​​കു​​​മാ​​​ർ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ ഗാ​​​ന​​​ത്തി​​​നാ​​​ണ് കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. തീ​​​ർ​​​ത്തും സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണു ക​​​ലാ​​​മ​​​ണ്ഡ​​​ലം നൃ​​​ത്താ​​​വി​​​ഷ്കാ​​​രം ഒ​​​രു​​​ക്കു​​​ന്ന​​​തും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തും.