ബ്രഹ്മപുരത്തും തിരുവനന്തപുരത്തും മാലിന്യ പ്ലാന്റിനുള്ള കരാർ റദ്ദാക്കി
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരത്തും കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെയും വേസ്റ്റ് എനർജി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി അവസാനിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ബ്രഹ്മപുരത്ത് ബിപിസിഎൽ ആഭിമുഖ്യത്തിലുള്ള സിബിജി പ്ലാന്റ് നിർമ്മാണം നടന്നുവരുന്ന സാഹചര്യത്തിലും കോഴിക്കോടും തിരുവനന്തപുരത്തും സിബിജി പ്ലാന്റ് പ്രൊപ്പോസ് ചെയ്തതിനാലുമാണ് മുൻ കരാറുകൾ റദ്ദാക്കുന്നത്.
കോഴിക്കോട്, കൊല്ലം പ്ലാന്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് കണ്സെഷനയറുമായി ബന്ധപ്പെട്ട കണ്സഷൻ കരാർ റദ്ദാക്കാനും തീരുമാനിച്ചു.