കേരള വനം നിയമ ഭേദഗതി: 108 അഭിപ്രായങ്ങൾ ലഭിച്ചു
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: കേരള വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്നലെ വരെ 108 അഭിപ്രായങ്ങൾ ലഭിച്ചു.
ഇ-മെയിലൂടെയും മന്ത്രിയുടെ ഓഫീസിലടക്കം നേരിട്ടുമാണു അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തിൽ പ്രാഥമിക പരിശോധന നടത്തി.
അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. അഭിപ്രായങ്ങൾ പരിശോധിച്ച് എട്ടാം തീയതി റിപ്പോർട്ടു നൽകാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.