സ്വകാര്യ പരിപാടികളിൽ സുരക്ഷ ഒരുക്കാൻ വിശദ മാർഗരേഖ
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: സ്വകാര്യ പരിപാടികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി വിശദ മാർഗരേഖ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ തോമസ് എംഎൽഎയ്ക്കുണ്ടായ അപകടം ഗൗരവമായി കാണേണ്ടതുണ്ട്.
പൊതു പരിപാടികളിൽ സുരക്ഷാ പരിശോധനകൾ കൃത്യമായി നടക്കാറുണ്ടെങ്കിലും ഇത്തരം സ്വകാര്യ പരിപാടികളിൽ അത് കൃത്യമായി നടക്കാറില്ല. ആവശ്യമായ കരുതൽ നിർബന്ധമായും ഇത്തരം ചടങ്ങളുകൾക്കും ഉണ്ടാകേണ്ടതുണ്ട്.
കൊച്ചിയിലുണ്ടായ വീഴ്ചകൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.