മൃദംഗവിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
Friday, January 3, 2025 2:31 AM IST
കൊച്ചി: ഗിന്നസ് റിക്കാര്‍ഡിനായി സംഘടിപ്പിച്ച നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. നൃത്താധ്യാപകര് പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മൃദംഗ വിഷന്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടോയെന്നു പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണു നടപടി. സംഘാടകര്‍ക്കെതിരേ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് കേസെടുത്തത്.
പ്രകടമായ സുരക്ഷാവീഴ്ച ഉണ്ടായിട്ടും ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ ലഘുവായ നടപടികളാണു പോലീസ് തുടക്കത്തില്‍ സ്വീകരിച്ചത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീടാണ് ജാമ്യമില്ലാ വകുപ്പുകൂടി ഉള്‍പ്പെടുത്തിയത്.