കേന്ദ്ര ജീവനക്കാരുടെ സംസ്ഥാന സമ്മേളനം
Friday, January 3, 2025 2:31 AM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സംസ്ഥാന സമ്മേളനം നാളെയും ഞായറാഴ്ചയുമായി എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 50 വകുപ്പുകളില്നിന്നുമായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.