കൊ​​​ച്ചി: ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ജി​​​സി​​​ഡി​​​എ​​​യ്ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍കി പോ​​​ലീ​​​സ്. ജി​​​സി​​​ഡി​​​എ സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണു നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​തെ​​​ന്ന് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പു​​​ട്ട വി​​​മ​​​ലാ​​​ദി​​​ത്യ പ​​​റ​​​ഞ്ഞു.

പ​​​രി​​​പാ​​​ടി​​​ക്കു മു​​​മ്പാ​​​യി ജി​​​സി​​​ഡി​​​എ സ്റ്റേ​​​ഡി​​​യം പ​​​രി​​​ശോ​​​ധി​​​ച്ചോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു നോ​​​ട്ടീ​​​സ്. നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​ക്കു മു​​​മ്പ് സ്റ്റേ​​​ജ് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​ത് ജി​​​സി​​​ഡി​​​എ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​മാ​​​ണ്. ജി​​​സി​​​ഡി​​​എ സൈ​​​റ്റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍കൂ​​​ടി മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ലു​​​ണ്ട്.

നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​രാ​​​യ മൃ​​​ദം​​​ഗ വി​​​ഷ​​​നും ജി​​​സി​​​ഡി​​​എ​​​യും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റി​​​ലെ നാ​​​ലാ​​​മ​​​ത്തെ ഇ​​​ന​​​മാ​​​യി പ​​​രി​​​പാ​​​ടി​​​ക്കു മു​​​മ്പാ​​​യി ജി​​​സി​​​ഡി​​​എ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം സ്റ്റേ​​​ഡി​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ല്‍ പ​​​രി​​​പാ​​​ടി​​​ക്കു മു​​​മ്പാ​​​യി ജി​​​സി​​​ഡി​​​എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട്ടി​​​ക്കൂ​​​ട്ടി​​​യ സ്റ്റേ​​​ജ് പൊ​​​ളി​​​ച്ചു​​​മാ​​​റ്റു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ എ​​​ന്തു​​​കൊ​​​ണ്ട് അ​​​ങ്ങ​​​നെ ചെ​​​യ്തി​​​ല്ലെ​​​ന്ന​​​താ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം.


പ​​​രി​​​പാ​​​ടി​​​ക്കു മു​​​മ്പാ​​​യി ജി​​​സി​​​ഡി​​​എ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ചെ​​​റി​​​യ സ്റ്റേ​​​ജ് മാ​​​ത്ര​​​മാ​​​ണി​​​തെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് ജി​​​സി​​​ഡി​​​എ ചെ​​​യ​​​ര്‍മാ​​​ന്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്.

അ​​​പ​​​ക​​​ട​​​ത്തി​​​നു ശേ​​​ഷം പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഉ​​​മ തോ​​​മ​​​സ് വീ​​​ണ സ്റ്റേ​​​ജി​​​ന്‍റെ ഭാ​​​ഗം പു​​​ല്‍ത്ത​​​കി​​​ടി​​​യി​​​ലേ​​​ക്കു ച​​​രി​​​ഞ്ഞാ​​​ണ് ഇ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജി​​​സി​​​ഡി​​​എ സൈ​​​റ്റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ട്ടീ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.