ഇ. ​​​​​​​അ​​​​​​​നീ​​​​​​​ഷ്

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട്: “ജോ​​​​​​​ലി​​​​​​​ചെ​​​​​​​യ്യു​​​​​​​മ്പോ​​​​​​​ള്‍ പൊ​​​​​​​തു​​​​​​​വേ ശാ​​​​​​​ന്ത​​​​​​​ശീ​​​​​​​ല​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​കാ​​​​​​​ഗ്ര​​​​​​​ത​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ മു​​​​​​​ഖ​​​​​​​മു​​​​​​​ദ്ര’’; കെ.​​​​​​​എ​​​​​​​സ്. മ​​​​​​​ണി​​​​​​​ലാ​​​​​​​ലി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ഓ​​​​​​​ര്‍ക്കു​​​​​​​മ്പോ​​​​​​​ള്‍ ഏറ്റ​​​​​​​വും മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ലി​​​​​​​സ്റ്റി​​​​​​​നെ ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​ന്‍റെ വേ​​​​​​​ദ​​​​​​​ന​​​​​​​യാ​​​​​​​ണ് കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ലെ ബോ​​​​​​​ട്ട​​​​​​​ണി വി​​​​​​​ഭാ​​​​​​​ഗം മു​​​​​​​ന്‍ പ്ര​​​​​​​ഫ​​​​​​​സ​​​​​​​റും പ്ര​​​​​​​മു​​​​​​​ഖ സ​​​​​​​സ്യ ശാ​​​​​​​സ്ത്ര​​​​​​​ജ്ഞ​​​​​​​നു​​​​​​​മാ​​​​​​​യ പ്ര​​​​​​​ഫ. മാ​​​​​​​മി​​​​​​​യി​​​​​​​ല്‍ സാ​​​​​​​ബു പ​​​​​​​ങ്കു വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക് ത​​​​​​​ല​​​​​​​ത്തി​​​​​​​ലും അ​​​​​​​ല്ലാ​​​​​​​തെ​​​​​​​യും വ​​​​​​​ള​​​​​​​രെ അ​​​​​​​ടു​​​​​​​ത്ത ബ​​​​​​​ന്ധ​​​​​​​മാ​​​​​​​ണ് മ​​​​​​​ണി​​​​​​​ലാ​​​​​​​ലു​​​​​​​മാ​​​​​​​യി ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം ഓ​​​​​​​ര്‍ത്തെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നു. കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ല്‍ ഒ​​​​​​​രു​​​​​​​മി​​​​​​​ച്ച് പ്ര​​​​​​​വ​​​​​​​ര്‍ത്തി​​​​​​​ച്ച​​​​​​​വ​​​​​​​രാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​രു​​​​​​​വ​​​​​​​രും. കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ത്യ​​​​​​​ന്‍ അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ന്‍ ഫോ​​​​​​​ര്‍ ആ​​​​​​​ന്‍ജി​​​​​​​യോ സ്‌​​​​​​​പെം ടാ​​​​​​​ക്‌​​​​​​​സോ​​​​​​​ണ​​​​​​​മി (ഐ​​​​​​​ഐ​​​​​​​എ​​​​​​​ടി) രൂ​​​​​​​പവത്​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തിനു മു​​​​​​​ന്നി​​​​​​​ല്‍ നി​​​​​​​ന്ന​​​​​​​ത് കെ.​​​​​​​എ​​​​​​​സ്. മ​​​​​​​ണി​​​​​​​ലാ​​​​​​​ലാ​​​​​​​ണ്. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ല​​​​​​​ക്ഷ്യ ബോ​​​​​​​ധം ഒ​​​​​​​ന്നു​​​​​​​കൊ​​​​​​​ണ്ട് മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ഇ​​​​​​​ന്ന് 950ല്‍ ​​​​​​​അ​​​​​​​ധി​​​​​​​കം അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ള്ള അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​നാ​​​​​​​യി ഇ​​​​​​​തു​​​​​​​മാ​​​​​​​റി​​​​​​​യ​​​​​​​ത്.

ഇ​​​​​​​തു​​​​​​​പോ​​​​​​​ലൊ​​​​​​​രു സം​​​​​​​ഘ​​​​​​​ട​​​​​​​ന രാ​​​​​​​ജ്യ​​​​​​​ത്ത് മ​​​​​​​റ്റെ​​​​​​​വി​​​​​​​ടെ​​​​​​​യും കാ​​​​​​​ണാ​​​​​​​നാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്ന് പ്ര​​​​​​​ഫ. സാ​​​​​​​ബു പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

സ​​​​​​​സ്യ വ​​​​​​​ര്‍ഗീ​​​​​​​ക​​​​​​​ര​​​​​​​ണ ശാ​​​​​​​സ്ത്ര മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ യു​​​​​​​വ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി​​​​​​​ക് വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​രെ പ​​​​​​​രി​​​​​​​പോ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി ഒ​​​​​​​രു ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക ഇ​​​​​​​ന്‍റ​​​​​​​ര്‍നാ​​​​​​​ഷ​​​​​​​ണ​​​​​​​ല്‍ ജേ​​​​​​​ർണ​​​​​​​ല്‍ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രാ​​​​​​​ന്‍ അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ന്‍ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചു. ഐ​​​​​​​എ​​​​​​​എ​​​​​​​ടി​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് പ്ര​​​​​​​ഫ. കെ.​​​​​​​എ​​​​​​​സ്. മ​​​​​​​ണി​​​​​​​ലാ​​​​​​​ല്‍, സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ഡോ. ​​​​​​​വി.​​​​​​​വി. ശി​​​​​​​വ​​​​​​​രാ​​​​​​​ജ​​​​​​​ന്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ ക​​​​​​​ഠി​​​​​​​നാ​​​​​​​ധ്വാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​സ​​​​​​​മാ​​​​​​​പ്തി​​​​​​​യാ​​​​​​​യി 1991 ഡി​​​​​​​സം​​​​​​​ബ​​​​​​​റി​​​​​​​ല്‍ ജേർ​​​​​​​ണ​​​​​​​ലി​​​​​​​ന്‍റെ ആ​​​​​​​ദ്യ വാ​​​​​​​ല്യം പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.

ജേ​​​​​​​ർണ​​​​​​​ലി​​​​​​​ന്‍റെ ആ​​​​​​​ദ്യ ല​​​​​​​ക്കം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ പാ​​​​​​​ണ​​​​​​​മ്പ്ര തേ​​​​​​​ഞ്ഞി​​​​​​​പ്പ​​​​​​​ല​​​​​​​ത്തെ ഐ​​​​​​​ഡി​​​​​​​യ​​​​​​​ല്‍ പ്രി​​​​​​​ന്‍റിം​​​​​​​ഗ് പ്ര​​​​​​​സി​​​​​​​ല്‍ അ​​​​​​​ച്ച​​​​​​​ടി​​​​​​​ച്ചു. പ്ര​​​​​​​ഫ. മ​​​​​​​ണി​​​​​​​ലാ​​​​​​​ല്‍ ആ​​​​​​​ദ്യ ല​​​​​​​ക്ക​​​​​​​ത്തി​​​​​​​ന്‍റെ എ​​​​​​​ക്സി​​​​​​​ക്യൂ​​​​​​​ട്ടീ​​​​​​​വ് എ​​​​​​​ഡി​​​​​​​റ്റ​​​​​​​റാ​​​​​​​യി സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. ഐ​​​​​​​എ​​​​​​​എ​​​​​​​ടി​​​​​​​ക്ക് കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ല്‍ ഒ​​​​​​​രു ഓ​​​​​​​ഫീ​​​​​​​സ് കം ​​​​​​​ലൈ​​​​​​​ബ്ര​​​​​​​റി ആ​​​​​​​രം​​​​​​​ഭി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വു​​​​​​​മാ​​​​​​​യി സ​​​​​​​മീ​​​​​​​പി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​മ്പ​​​​​​​തി​​​​​​​നാ​​​​​​​യി​​​​​​​രം രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ചെ​​​​​​​ക്കാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം ത​​​​​​​ന്ന​​​​​​​ത്.

ഓ​​​​​​​ഫീ​​​​​​​സി​​​​​​​ലെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ള്‍ മെ​​​​​​​ച്ച​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള എ​​​​​​​ല്ലാ സ​​​​​​​ഹാ​​​​​​​യ​​​​​​​വും അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് ഉ​​​​​​​ണ്ടാ​​​​​​​യി. പു​​​​​​​തി​​​​​​​യ ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​യെ സ​​​​​​​സ്യ വ​​​​​​​ര്‍ഗീ​​​​​​​ക​​​​​​​ര​​​​​​​ണ ശാ​​​​​​​സ്ത്ര​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്കു കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രാ​​​​​​​ന്‍ കെ.​​​​​​​എ​​​​​​​സ്. മ​​​​​​​ണി​​​​​​​ലാ​​​​​​​ലി​​​​​​​ന്‍റെ ല​​​​​​​ക്ഷ്യ ബോ​​​​​​​ധ​​​​​​​ത്തോ​​​​​​​ടെ​​​​​​​യു​​​​​​​ള്ള പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ഏ​​​​​​​റെ സ​​​​​​​ഹാ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി.

തു​​​​​​​ട​​​​​​​ക്ക​​​​​​​കാ​​​​​​​ല​​​​​​​ത്ത് നൂ​​​​​​​റി​​​​​​​ല്‍ താ​​​​​​​ഴെ മാ​​​​​​​ത്രം അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ട​​​​​​​ത്താ​​​​​​​ണ് അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 950ല്‍ ​​​​​​​എ​​​​​​​ത്തി​​​​​​​യ​​​​​​​ത്. 1981 മു​​​​​​​ത​​​​​​​ല്‍ 1992 വ​​​​​​​രെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ സ​​​​​​​സ്യ​​​​​​​വ​​​​​​​ര്‍ഗീ​​​​​​​ക​​​​​​​ര​​​​​​​ണ ശാ​​​​​​​സ്ത്ര​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് നി​​​​​​​ര​​​​​​​വ​​​​​​​ധി സെ​​​​​​​മി​​​​​​​നാ​​​​​​​റു​​​​​​​ക​​​​​​​ളും വ​​​​​​​ര്‍ക്‌ഷോ​​​​​​​പ്പു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ് കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്ന​​​​​​​ത്.


പു​​​​​​​തു​​​​​​​താ​​​​​​​യി ഈ ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​രു​​​​​​​ന്നു​​​​​​​ണ്ട്. പു​​​​​​​തി​​​​​​​യ ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ​​​​​​​പ്ര​​​​​​​ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ര്‍ക്കു​​​​​​​ക​​​​​​​ളും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​​നെ​​​​​​​ല്ലാം അ​​​​​​​ടി​​​​​​​ത്ത​​​​​​​റ​​​​​​​യി​​​​​​​ട്ട​​​​​​​തി​​​​​​​ല്‍ പ്ര​​​​​​​ധാ​​​​​​​നി മ​​​​​​​ണി​​​​​​​ലാ​​​​​​​ലാ​​​​​​​ണ്.

ടാ​​​​​ക്സോ​​​​​ണ​​​​​മിയുടെ പുതുജീവൻ

ഒ​​​​​രു​​​​​കാ​​​​​ല​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​സ്യ​​​​​വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​നു (ടാ​​​​​ക്സോ​​​​​ണ​​​​​മി) പു​​​​​തു​​​​​ജീ​​​​​വ​​​​​ൻ ന​​​​​ൽ​​​​​കാ​​​​ൻ മ​​​​​ണി​​​​​ലാ​​​​​ലി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ചു.

കാ​​​​​ലി​​​​​ക്ക​​​​​ട്ട് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല കേ​​​​​ന്ദ്ര​​​​​മാ​​​​​യി 1989 ൽ ​​​​​ഇ​​​​​ന്ത്യ​​​​​ൻ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഫോ​​​​​ർ ആ​​​​​ൻ​​​​​ജി​​​​​യോ​​​​​സ്പേം ടാ​​​​​ക്സോ​​​​​ണ​​​​​മി (ഐ​​​​​എ​​​​​എ​​​​​ടി) സ്ഥാ​​​​​പി​​​​​ക്കാ​​​​​ൻ മു​​​​​ൻ​​​​​കൈ എ​​​​​ടു​​​​​ത്ത മ​​​​​ണി​​​​​ലാ​​​​​ൽ, അ​​​​​തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക പ്ര​​​​​സി​​​​​ഡന്‍റായി​​​​​രു​​​​​ന്നു. 1991 ൽ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച റീ​​​​​ഡി​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ ജേ​​​​​ണ​​​​​ലി​​​​​ന്‍റെ ചീ​​​​​ഫ് എ​​​​​ഡി​​​​​റ്റ​​​​​റാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.

ഹോ​​​​​ർ​​​​​ത്തൂ​​​​​സ് ഇം​​​​​ഗ്ലീ​​​​​ഷ്, മ​​​​​ല​​​​​യാ​​​​​ളം പ​​​​​തി​​​​​പ്പു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെടെ ഒ​​​​​രു ഡ​​​​​സ​​​​​നി​​​​​ലേ​​​​​റെ ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ ര​​​​​ചി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഫ്ളോ​​​​​റ ഓ​​​​​ഫ് കാ​​​​​ലി​​​​​ക്ക​​​​​ട്ട്(1982), ഫ്ളോ​​​​​റ ഓ​​​​​ഫ് സൈ​​​​​ല​​​​​ന്‍റ് വാ​​​​​ലി (1988), ബോ​​​​​ട്ട​​​​​ണി ആ​​​​​ൻ​​​​​ഡ് ഹി​​​​​സ്റ്റ​​​​​റി ഓ​​​​​ഫ് ഹോ​​​​​ർ​​​​​ത്തൂ​​​​​സ് മ​​​​​ല​​​​​ബാ​​​​​റി​​​​​ക്കൂ​​​​​സ്(1980), ആ​​​​​ൻ ഇന്‍റർ​​​​​പ്ര​​​​​ട്ടേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് വാ​​​​​ന്‍റീ​​​​​ഡ്സ് ഹോ​​​​​ർ​​​​​ത്തൂ​​​​​സ് മ​​​​​ല​​​​​ബാ​​​​​റി​​​​​ക്കൂ​​​​​സ്(1988), ഹോ​​​​​ർ​​​​​ത്തൂ​​​​​സ് മ​​​​​ല​​​​​ബാ​​​​​റി​​​​​ക്കൂ​​​​​സ് ആ​​​​​ൻ​​​​​ഡ് ദി ​​​​​സോ​​​​​ഷ്യോ-​​​​​ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ ഹെ​​​​​റി​​​​​റ്റേ​​​​​ജ് ഓ​​​​​ഫ് ഇ​​​​​ന്ത്യ (2012) എ​​​​​ന്നീ ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​രു​​​​​നൂ​​​​​റി​​​​​ലേ​​​​​റെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. 19 പു​​​​​തി​​​​​യ സ​​​​​സ്യ​​​​​യി​​​​​ന​​​​​ങ്ങ​​​​​ളെ ശാ​​​​​സ്ത്ര​​​​​ലോ​​​​​ക​​​​​ത്തി​​​​​നു പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. നാ​​​​​ലു സ​​​​​സ്യ ഇ​​​​​ന​​​​​ങ്ങ​​​​​ൾ മ​​​​​ണി​​​​​ലാ​​​​​ലി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ഡ​​​​​ച്ച് രാ​​​​​ജ്ഞി ബി​​​​​യാ​​​​​ട്രി​​​​​ക്സി​​​​​ന്‍റെ ശി​​​​​പാ​​​​​ർ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ന​​​​​ൽ​​​​​ക​​​​​പ്പെ​​​​​ടു​​​​​ന്ന നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ ഉ​​​​​ന്ന​​​​​ത സി​​​​​വി​​​​​ലി​​​​​യ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​ര​​​​​മാ​​​​​യ ഓ​​​​​ഫീ​​​​​സ​​​​​ർ ഇ​​​​​ൻ ദി ​​​​​ഓ​​​​​ർ​​​​​ഡ​​​​​ർ ഓ​​​​​ഫ് ഓ​​​​​റ​​​​​ഞ്ച്നാ​​​​​സൗ 2012 ൽ ​​​​​മ​​​​​ണി​​​​​ലാ​​​​​ലി​​​​​നെ തേ​​​​​ടി​​​​​യെ​​​​​ത്തി. ഈ ​​​​​പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ച്ച ആ​​​​​ദ്യ ഏ​​​​​ഷ്യ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ്.

ഇ​​​​​ന്ത്യ​​​​​ൻ ബൊ​​​​​ട്ടാ​​​​​ണി​​​​​ക്ക​​​​​ൽ സൊ​​​​​സൈ​​​​​റ്റി​​​​​യു​​​​​ടെ വി​​​​​ശ്വം​​​​​ഭ​​​​​ർ പു​​​​​രി മെ​​​​​ഡ​​​​​ൽ (1990), ഇ​​​​​ന്ത്യ​​​​​ൻ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഫോ​​​​​ർ ആ​​​​​ൻ​​​​​ജി​​​​​യോ​​​​​സ്പേം ടാ​​​​​ക്സോ​​​​​ണ​​​​​മി ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള വൈ.​​​​​ഡി. ത്യാ​​​​​ഗി ഗോ​​​​​ൾ​​​​​ഡ് മെ​​​​​ഡ​​​​​ൽ (1998) എ​​​​​ന്നി​​​​​വ​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഹോ​​​​​​ർ​​​​​​ത്തൂ​​​​​​സ് മ​​​​​​ല​​​​​​ബാ​​​​​​റി​​​​​​ക്കൂ​​​​​​സി​​​​​​ന് ഇം​​​​​​ഗ്ലീ​​​​​​ഷ്, മ​​​​​​ല​​​​​​യാ​​​​​​ളം പ​​​​​​തി​​​​​​പ്പു​​​​​​ക​​​​​​ൾ സാ​​​​​​ധ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​തും ആ​​​​​​ധു​​​​​​നി​​​​​​ക​​​​​​മാ​​​​​​യ ശാ​​​​​​സ്ത്ര​​​​​​വ്യാ​​​​​​ഖ്യാ​​​​​​ന​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​തും ഡോ. ​​​​​​കെ.​​​​​​എ​​​​​​സ്. മ​​​​​​ണി​​​​​​ലാ​​​​​​ലി​​​​​​ന്‍റെ അ​​​​​​ന്പ​​​​​​തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തോ​​​​​​ളം ദീ​​​​​​ർ​​​​​​ഘി​​​​​​ച്ച മ​​​​​​ഹാ​​​​​​പ്ര​​​​​​യ​​​​​​ത്ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​നു​​​​ശോ​​​​ചി​​​​ച്ച് സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട്: കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യെ അ​​​​​​​ന്താ​​​​​​​രാ​​​ഷ്‌​​​ട്ര പ്ര​​​​​​​ശ​​​​​​​സ്തി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ര്‍ത്തി​​​​​​​യ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​നും ഗ​​​​​​​വേ​​​​​​​ഷ​​​​​​​ക​​​​​​​നു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഡോ. ​​​​​​​കെ.​​​​​​​എ​​​​​​​സ്. മ​​​​​​​ണി​​​​​​​ലാ​​​​​​​ലെ​​​​​​​ന്നു കാ​​​​​​​ലി​​​​​​​ക്ക​​​​​​​ട്ട് സ​​​​​​​ര്‍വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ലാ വൈ​​​​​​​സ് ചാ​​​​​​​ന്‍സ​​​​​​​ല​​​​​​​ര്‍ ഡോ.​​​​​​​പി. ര​​​​​​​വീ​​​​​​​ന്ദ്ര​​​​​​​ന്‍ അ​​​​​​​നു​​​​​​​സ്മ​​​​​​​രി​​​​​​​ച്ചു.

മ​​​​​​​ണി​​​​​​​ലാ​​​​​​​ലി​​​​​​​ന്‍റെ വി​​​​​​​യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ സാ​​​​​​​ഹി​​​​​​​ത്യ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി അ​​​​​​​നു​​​​​​​ശോ​​​​​​​ചി​​​​​​​ച്ചു. മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ഭാ​​​​​​​ഷ​​​​​​​യ്ക്കും ശാ​​​​​​​സ്ത്ര​​​​​​​ലോ​​​​​​​ക​​​​​​​ത്തി​​​​​​​നും ഡോ. ​​​​​​​കെ.​​​​​​​എ​​​​​​​സ്. മ​​​​​​​ണി​​​​​​​ലാ​​​​​​​ൽ ന​​​​​​​ൽ​​​​​​​കി​​​​​​​യ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ൾ എ​​​​​​​ക്കാ​​​​​​​ല​​​​​​​വും സ്മ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​മെ​​​​​​​ന്ന് അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് കെ. ​​​​​​​സ​​​​​​​ച്ചി​​​​​​​ദാ​​​​​​​ന​​​​​​​ന്ദ​​​​​​​ൻ, സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി സി.​​​​​​​പി. അ​​​​​​​ബൂ​​​​​​​ബ​​​​​​​ക്ക​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​ർ പ​​​​​​​റ​​​​​​​ഞ്ഞു.