സര്‍ക്കാരിന്റെ ഇവി നയം കടലാസില്‍; കോടികള്‍ മുടക്കി 59 പെട്രോള്‍ വാഹനങ്ങള്‍ വാങ്ങാന്‍ മൃഗസംരക്ഷണ വകുപ്പ്
Friday, January 3, 2025 2:31 AM IST
കോഴിക്കോട്: ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ പൊതുഗതാഗത മേഖലയിലടക്കം ഇലക്ട്രിക് വാഹന പ്രോത്സാഹന നയം നടപ്പാക്കുന്നതിനിടെ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് 59 പെട്രോള്‍ വാഹനങ്ങള്‍ വാങ്ങാന്‍ മൃഗസംരക്ഷണ വകുപ്പ്.
2018ല്‍ ഇ-വാഹന നയം പ്രഖ്യാപിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായ കേരള സര്‍ക്കാര്‍തന്നെയാണ് പെട്രോള്‍ വാഹനങ്ങള്‍ വാങ്ങാന്‍ മൃഗസംരക്ഷണ വകുപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും 12 മൊൈബല്‍ സര്‍ജറി യൂണിറ്റുകളും സ്ഥാപിക്കുന്നതിനായി കോടികള്‍ ചെലവഴിച്ചാണു വാഹനങ്ങള്‍ വാങ്ങുന്നത്.
മഹീന്ദ്ര, മരുതി കമ്പനികളുടെ വാഹനങ്ങള്‍ വാങ്ങാനാണ് അനുമതി. 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ ആരംഭിക്കാനായി മഹീന്ദ്ര കമ്പനിയുടെ ബൊലീറോ വാഹനമാണു വാങ്ങുന്നത്. നികുതി ഉള്‍പ്പെടെ ഒന്നിന് 9,33,068 രൂപ ചെലവഴിക്കാനാണ് അനുമതി. 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സ്ഥാപിക്കാനായി മാരുതി വാഗൺആര്‍ വാങ്ങാന്‍ വാഹനം ഒന്നിന് 5,27,560 രൂപയും ചെലവഴിക്കും.