തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്രാ​​​ധി​​​പ​​​രും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തു​​​മാ​​​യ എ​​​സ്. ജ​​​യ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ (85) ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ അ​​​ന്ത​​​രി​​​ച്ചു. പ​​​ട്ടം വൃ​​​ന്ദാ​​​വ​​​ൻ കോ​​​ള​​​നി​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ജ​​​യ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും നാ​​​ളാ​​​യി മ​​​ക​​​ൾ ദീ​​​പ​​​യോ​​​ടൊ​​​പ്പം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു മാ​​​റി​​​യി​​​രു​​​ന്നു.

വാ​​​ർ​​​ധ​​​ക്യസ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെത്തുട​​​ർ​​​ന്ന് ഒ​​​രാ​​​ഴ്ച​​​യാ​​​യി ബം​​​ഗ​​​ളൂരു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ​​ഭാ​​​ര്യ: സ​​​ര​​​സ്വ​​​തി​​​യ​​​മ്മ. മ​​​ക്ക​​​ൾ: ഡോ. ​​​ജ​​​യ്ദീ​​​പ് (യു​​​കെ), ദീ​​​പ (സോ​​​ഫ്റ്റ‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ).

മ​​​ല​​​യാ​​​ള വാ​​​ർ​​​ത്താ വാ​​​രി​​​ക​​​ക​​​ൾ​​​ക്ക് സ​​​വി​​​ശേ​​​ഷ​​​മാ​​​യ വ്യ​​​ക്തി​​​ത്വം സ​​​മ്മാ​​​നി​​​ച്ച പ​​​ത്രാ​​​ധി​​​പ​​​രാ​​​യ ജ​​​യ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ നി​​​ര​​​വ​​​ധി യു​​​വ എ​​​ഴു​​​ത്തു​​​കാ​​​രെ മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​ വ​​​ഹി​​​ച്ചു.

1957ൽ ​​​കെ. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​ത്രാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ കൗ​​​മു​​​ദി​​​യി​​​ലൂ​​​ടെ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി. കേ​​​ര​​​ള​​​കൗ​​​മു​​​ദി ദി​​​ന​​​പ​​​ത്ര​​​ത്തിൽ പ​​​ത്രാ​​​ധി​​​പ​​​സ​​​മി​​​തി അം​​​ഗ​​​മാ​​​യി. 1975ൽ ​​​ക​​​ലാ​​​കൗ​​​മു​​​ദി വാ​​​രി​​​ക ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ആ​​​ദ്യം സ​​​ഹ​​​പ​​​ത്രാ​​​ധി​​​പ​​​രും പി​​​ന്നീ​​​ട് ദീ​​​ർ​​​ഘ​​​കാ​​​ലം പ​​​ത്രാ​​​ധി​​​പ​​​രു​​​മാ​​​യി.


ഷാ​​​ജി എ​​​ൻ. ക​​​രു​​​ണി​​​ന്‍റെ പി​​​റ​​​വി എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും നി​​​ർ​​​മാ​​​താ​​​വും ജ​​​യ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​രാ​​​യി​​​രു​​​ന്നു. ഷാ​​​ജി​​​യു​​​ടെ സ്വം ​​​എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ക​​​ഥ​​​യും ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റേ​​​താ​​​യി​​​രു​​​ന്നു. 1997ൽ ​​​സ​​​മ​​​കാ​​​ലി​​​ക മ​​​ല​​​യാ​​​ളം വാ​​​രി​​​ക ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ സ്ഥാ​​​പ​​​ക പ​​​ത്രാ​​​ധി​​​പ​​​രാ​​​യി. 2013 വ​​​രെ ഇ​​​വി​​​ടെ തു​​​ട​​​ർ​​​ന്നു.

ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു​​​ള്ള കു​​​റു​​​ക്കു​​​വ​​​ഴി, മ​​​ര​​​ക്കു​​​തി​​​ര, ബാ​​​ക്കി​​​പ​​​ത്രം തു​​​ട​​​ങ്ങി​​​യ നോ​​​വ​​​ലു​​​ക​​​ളും ഗ​​​ബ്രി​​​യേ​​​ൽ ഗാ​​​ർ​​​സി​​​യ മാ​​​ർ​​​കേ​​​സ്: ജീ​​​വി​​​ത​​​വും എ​​​ഴു​​​ത്തും, ക​​​ഥാ​​​സ​​​രി​​​ത് സാ​​​ഗ​​​രം അടക്കം 22 കൃ​​​തി​​​ക​​​ൾ ര​​​ചി​​​ച്ചു. "എ​​​ന്‍റെ പ്ര​​​ദ​​​ക്ഷി​​​ണ​​​വ​​​ഴി​​​ക​​​ൾ' എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ന് ആ​​​ത്മ​​​ക​​​ഥ​​​യ്ക്കു​​​ള്ള കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു.