കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ വേതനം വർധിപ്പിച്ചു
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർമാരുടെ വേതനം 5,000 രൂപ വർധിപ്പിച്ചു. നിലവിൽ 15,000 രൂപയായിരുന്ന വേതനം 20,000 രൂപയാക്കി വർധിപ്പിച്ചു.
കുടുംബശ്രീ സംഘടന, മൈക്രോ ഫിനാൻസ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം(എംഐഎസ്) എന്നീ മൂന്നു വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന എംഐഎസ് ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ വേതനമാണ് വർധിപ്പിച്ചത്.
കുടുംബശ്രീ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 152 ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന 152 ബ്ലോക്ക് കോ-ഓർഡിനേറ്റർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.