ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
Friday, January 3, 2025 2:31 AM IST
കൊച്ചി: ലൈഫ്ലോംഗ് ലേണിംഗ്, സുസ്ഥിര ഭാവി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആറു മുതല്‍ എട്ടു വരെ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി കാന്പസില് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ്, ദുബായ് സായിദ് ഫൗണ്ടേഷന് ചെയര്മാന് ഡോ.എ. മുഹമ്മദ് ബിന്‍ ഫഹദ്, അയര്‍ലന്‍ഡ് എഎസ്ഇഎം ചെയര്മാന് പ്രഫ. സീമസ് ഓ ട്വാമ, കമലേഷ് ഡി. പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
18 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷക പ്രബന്ധനകള് അവതരിപ്പിക്കും.