കെസിവൈഎം യൂത്ത് കോൺഫറൻസ്
Friday, January 3, 2025 2:31 AM IST
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരള യൂത്ത് കോൺഫറൻസ് (കെവൈസി) മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഇന്ന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ മൂന്നു ദിവസങ്ങളിലായാണു കോൺഫറൻസ് നടക്കുക.
സഭ, സമുദായിക, കല, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ കേരളസഭയും സമൂഹവും നേരിടുന്ന ആനുകാലിക വിഷയങ്ങളിൽ യുവജനങ്ങൾ സംവദിക്കും. പൊളിറ്റിക്കൽ മീറ്റ്, കലാസന്ധ്യ, പാനൽ ചർച്ചകൾ, മീഡിയ മീറ്റ് എന്നിവയുണ്ടാകും.
സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. ആർ. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ യുവജനങ്ങളുമായി സംവദിക്കും. സമ്മേളനം അഞ്ചിനു സമാപിക്കും.