ഉമ തോമസിന്റെ അപകടം: സംഘാടകരുടെ പെരുമാറ്റം ക്രൂരമെന്ന് കെ.സി. ജോസഫ്
Friday, January 3, 2025 2:31 AM IST
കോട്ടയം: ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തില്‍ സംഘാടകരുടെയും വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെയും ഭാഗത്തുണ്ടായ നിരുത്തരവാദപരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റം അങ്ങേയറ്റം ക്രൂരമായിപ്പോയെന്ന് മുന്‍ മന്ത്രി കെ.സി. ജോസഫ്.
അവര്‍ക്ക് എന്തു പറ്റിയെന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദപോലും കാണിക്കാതെ ഉദ്ഘാടനം നടത്താനും പരിപാടി പൂര്‍ത്തിയാക്കാനുമാണ് മന്ത്രിയും സംഘാടകരും ശ്രമിച്ചതെന്നത് മന:സാക്ഷിയുള്ള ആരെയും ഞെട്ടിക്കുമെന്നും കെ.സി. ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.