ദുരന്തബാധിതർക്കും പ്രവേശിക്കാനാകാത്ത മേഖലയിലുള്ളവർക്കും പുനരധിവാസം
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായിരിക്കും പുനരധിവാസത്തിൽ മുൻഗണന നൽകുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തത്തെ തുടർന്ന് ഇനി പ്രവേശിക്കാനാകാത്ത മേഖലയിലുള്ളവർക്കു രണ്ടാമതും പരിഗണന നൽകും. ഈ മേഖലയ്ക്കു പുറത്തുള്ളവരെ പുനരധിവാസത്തിൽ പരിഗണിക്കില്ല.
പുനരധിവാസം എന്നു പൂർത്തിയാക്കാനാകുമെന്ന സമയക്രമം മൂന്നാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരണമെന്നാണ് സംസ്ഥാനത്തിന് ആവർത്തിച്ച് ആവശ്യപ്പെടാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.