കെആർഎൽസിബിസി വനിതാ കമ്മീഷൻ സംസ്ഥാന സമ്മേളനം പിഒസിയിൽ
Friday, January 3, 2025 2:31 AM IST
കൊച്ചി: കെആർഎൽസിബിസി വനിതാ കമ്മീഷന്റെ ഏഴാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയിൽ നടക്കും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും.
കമ്മീഷൻ സെക്രട്ടറി സിസ്റ്റർ എമ്മ മേരി അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും.
കെഎൽസിഡബ്ല്യുഎ, മാതൃവേദി, വിഡോ ഫോറം, സിംഗിൾസ്, സിഎൽസി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുക്കും.