കല്യോട്ട് ഇരട്ടക്കൊലപാതകം ശിക്ഷാവിധി നാളെ; സമാധാനയോഗം ചേര്‍ന്നു
Thursday, January 2, 2025 2:55 AM IST
കാസര്‍ഗോഡ്: കല്യോട്ട് ഇരട്ടക്കൊല കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയവര്‍ക്കെതിരേ നാളെ സിബിഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷ പ്രതിനിധികള്‍ പങ്കെടുത്ത സമാധാനയോഗം ചേര്‍ന്നു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, എഡിഎം പി. അഖില്‍, ഡിവൈഎസ്പിമാരായ എം. സുനില്‍കുമാര്‍, വി.വി. മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, സി.പി. ബാബു, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ഹരീഷ് ബി. നമ്പ്യാര്‍, ബി. അബ്ദുള്‍ ഗഫൂര്‍, എം. രാജീവന് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
വിധി വരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായുയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. സമൂഹമാധ്യമം വഴിയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍, ആക്ഷേപം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.