കൊ​​ച്ചി: ഗി​​ന്ന​​സ് റി​​ക്കാ​​ര്‍ഡ് ല​​ക്ഷ്യ​​മി​​ട്ട് എ​​റ​​ണാ​​കു​​ളം ക​​ലൂ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ നൃ​​ത്ത പ​​രി​​പാ​​ടി​​ക്കെ​​ത്തി​​യ ഉ​​മ തോ​​മ​​സ് എം​​എ​​ല്‍എ വീ​​ണു പ​​രി​​ക്കേ​​റ്റ സം​​ഭ​​വ​​ത്തി​​ല്‍ നൃ​​ത്ത​​പ​​രി​​പാ​​ടി​​യു​​ടെ മു​​ഖ്യ സം​​ഘാ​​ട​​ക​​ന്‍ മൃ​​ദം​​ഗ​​വി​​ഷ​​ന്‍ എം​​ഡി എം. ​​നി​​ഗോ​​ഷ്‌​​കു​​മാ​​ര്‍ അ​​റ​​സ്റ്റി​​ൽ.

പാ​​ലാ​​രി​​വ​​ട്ടം പോ​​ലീ​​സി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടോ​​ടെ കീ​​ഴ​​ട​​ങ്ങി​​യ നി​​ഗോ​​ഷ്‌​​കു​​മാ​​റി​​നെ ഏ​​ഴ​​ര മ​​ണി​​ക്കൂ​​റോ​​ളം ചോ​​ദ്യം​​ചെ​​യ്ത​​ശേ​​ഷം അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.


അ​​തേ​​സ​​മ​​യം മൂ​​ന്നാം പ്ര​​തി ഓ​​സ്‌​​ക​​ര്‍ ഇ​​വ​​ന്‍റ് മാ​​നേ​​ജ്‌​​മെ​​ന്‍റ് ഉ​​ട​​മ തൃ​​ശൂ​​ര്‍ പൂ​​ത്തോ​​ള്‍ സ്വ​​ദേ​​ശി പി.​​എ​​സ്. ജ​​നീ​​ഷ് പോ​​ലീ​​സി​​നു മു​​ന്നി​​ൽ ഹാ​​ജ​​രാ​​യി​​ല്ല. നി​​ഗോ​​ഷ്‌​​കു​​മാ​​റി​​നോ​​ടും മൂ​​ന്നാം പ്ര​​തി പി.​​എ​​സ്. ജ​​നീ​​ഷി​​നോ​​ടും അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​കാ​​ന്‍ ഹൈ​​ക്കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചി​​രു​​ന്നു.

മൃ​​ദം​​ഗ വി​​ഷ​​ന്‍റെ കൂ​​ടു​​ത​​ല്‍ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളും സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളും പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്ന് സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ പു​​ട്ട വി​​മ​​ലാ​​ദി​​ത്യ പ​​റ​​ഞ്ഞു.