കോ​​​ട്ട​​​യം: ആ​​​ര്‍പ്പൂ​​​ക്ക​​​ര ന​​​വ​​​ജീ​​​വ​​​ന്‍ ട്ര​​​സ്റ്റ് സാ​​​ന്ത്വ​​​ന പ​​​രി​​​പാ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​നു പു​​​തി​​​യ കെ​​​ട്ടി​​​ടം. മൂ​​​ന്നു നി​​​ല മ​​​ന്ദി​​​രം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

54 വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ​​​യി​​​ലും അ​​​ന്ന​​​ദാ​​​ന​​​ത്തി​​​ലും ജീ​​​വ​​​കാ​​​രു​​​ണ്യ രം​​​ഗ​​​ത്തും സ​​​മ​​​ര്‍പ്പി​​​ത സേ​​​വ​​​നം ചെ​​​യ്യു​​​ന്ന പി. ​​​യു. തോ​​​മ​​​സിന്‍റെ നേ​​​തൃ​​​ത്വത്തിലുള്ള ന​​​വ​​​ജീ​​​വ​​​ന്‍ ട്ര​​​സ്റ്റി​​​ന്‍റെ പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​ണ് 50 കി​​​ട​​​ക്ക​​​ക​​​ളോ​​​ടെ ന​​​വീ​​​ന​​​രീ​​​തി​​​യി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ പു​​​തി​​​യ സാ​​​ന്ത്വ​​​ന പ​​​രി​​​പാ​​​ല​​​ന കേ​​​ന്ദ്രം. അ​​​ല​​​ഞ്ഞു​​​തി​​​രി​​​യു​​​ന്ന​​​വ​​​ര്‍ക്കും മ​​​നോ​​​രോ​​​ഗി​​​ക​​​ള്‍ക്കും കൗ​​​ണ്‍സ​​​ലിം​​​ഗ് ഉ​​​ള്‍പ്പെ​​​ടെ ന​​​ല്‍കാ​​​ന്‍ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍മാ​​​രു​​​ടെ സേ​​​വ​​​ന​​​വും കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ട്.

മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പി​​​.യു. തോ​​​മ​​​സ് പ​​​രി​​​മി​​​ത​​​മാ​​​യി തു​​​ട​​​ങ്ങി​​​യ അ​​​ന്ന​​​ദാ​​​നം ഇ​​​പ്പോ​​​ള്‍ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി, ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി, ആ​​​യു​​​ര്‍വേ​​​ദ ആ​​​ശു​​​പ​​​ത്രി, ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ദി​​​വ​​​സം അ​​​യ്യാ​​​യി​​​ര​​​ത്തി​​​ലേ​​​റെ രോ​​​ഗി​​​ക​​​ള്‍ക്കും അ​​​വ​​​രു​​​ടെ കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ര്‍ക്കും ആ​​​ശ്വാ​​​സ​​​മാ​​​ണ്. മ​​​നോ​​​രോ​​​ഗി​​​ക​​​ളും അ​​​നാ​​​ഥ​​​രു​​​മാ​​​യ 164 പേ​​​ര്‍ ന​​​വ​​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്നു​​​ണ്ട്.


അ​​​വ​​​ര്‍ക്ക് ഭ​​​ക്ഷ​​​ണം, വ​​​സ്ത്രം, മ​​​രു​​​ന്ന് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ മാ​​​ര​​​കരോ​​​ഗ​​​ങ്ങ​​​ളാ​​​ല്‍ മ​​​ര​​​ണാ​​​സ​​​ന്ന​​​രാ​​​യി വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന പാ​​​വ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ള്‍ക്ക് മ​​​രു​​​ന്ന്, രോ​​​ഗ​​​നി​​​ര്‍ണ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍, ആം​​​ബു​​​ല​​​ന്‍സ് സ​​​ഹാ​​​യം എ​​​ന്നി​​​വ ന​​​വ​​​ജീ​​​വ​​​ന്‍ ട്ര​​​സ്റ്റ് ന​​​ല്‍കി​​​വ​​​രു​​​ന്നു. ന​​​വ​​​ജീ​​​വ​​​ന്‍റെ പ്ര​​​തി​​​ദി​​​ന പ്ര​​​വ​​​ര്‍ത്ത​​​ന ചെ​​​ല​​​വ് 1,75,000 രൂ​​​പ​​​യാ​​​ണ്.

വി​​​ദേ​​​ശ ഫ​​​ണ്ടോ സ​​​ര്‍ക്കാ​​​ര്‍ സ​​​ഹാ​​​യ​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ സു​​​മ​​​ന​​​സു​​​ക​​​ള്‍ വി​​​വാ​​​ഹം, ജ​​​ന്മ​​​ദി​​​നം, ഗൃ​​​ഹ​​​പ്ര​​​വേ​​​ശം, ച​​​ര​​​മം, ശ്രാ​​​ദ്ധം തു​​​ട​​​ങ്ങി​​​യ വേ​​​ള​​​ക​​​ളി​​​ല്‍ ന​​​ല്‍കു​​​ന്ന സ​​​ഹാ​​​യ​​​ങ്ങ​​​ളാ​​​ണ് ന​​​വ​​​ജീ​​​വ​​​നെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ന്ന​​​ത്.