നൃത്ത പരിപാടിക്കു വാടക ഒന്പത് ലക്ഷം
Tuesday, December 31, 2024 1:09 AM IST
കൊച്ചി: മൃദംഗ വിഷൻ സംഘടിപ്പിച്ച മെഗാ ഭരതനാട്യ പരിപാടിക്കായി കലൂർ രാജ്യാന്തര സ്റ്റേഡിയം വാടകയ്ക്കു നൽകിയ ഇനത്തിൽ ജിസിഡിഎയ്ക്കു ലഭിക്കുന്നത് ഒന്പതു ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ 16 നാണ് ഇതുസംബന്ധിച്ച് ജിസിഡിഎയും മൃദംഗ വിഷൻ അധികൃതരും കരാർ ഒപ്പുവച്ചത്.
ജിഎസ്ടി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നീയിനങ്ങളിൽ അഞ്ചു ലക്ഷം രൂപയും സംഘാടകർ നൽകണമെന്ന് കരാറുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ പരിപാടി നടത്തുന്നതിന് കേരള ബ്ലാസ്റ്റേഴ്സ് നിരാക്ഷേപപത്രം നൽകിയിരുന്നു.