വൈദ്യുതി തൊഴിലാളികൾ ഒരുമണിക്കൂർ പണിമുടക്കും
Tuesday, December 31, 2024 1:09 AM IST
തൃശൂർ: നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വൈദ്യുതി തൊഴിലാളികൾ ഇന്ന് ഒരു മണിക്കൂർ പണിമുടക്കും.
ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെയാണ് പണിമുടക്ക്. ചണ്ഡീഗഡ്, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൈദ്യുതിമേഖലയിലെ സ്വകാര്യവത്കരണ നടപടികൾക്കെതിരേയും ചണ്ഡീഗഡ് വൈദ്യുതി തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സംസ്ഥാനത്തും പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ സമരത്തിന്റെ ഭാഗമാകും.