ഹാർമണി അവാർഡ് റഫീഖ് അഹമ്മദിന്
Tuesday, December 31, 2024 1:09 AM IST
തൃശൂർ: ഈ വർഷത്തെ ഹാർമണി അന്തർദേശീയ അവാർഡ് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ജനുവരി 12 നു രാത്രി 7.30 നു കൊടുങ്ങല്ലൂർ അഴീക്കോട് മാർത്തോമ തീർഥകേന്ദ്രത്തിൽ നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ സമാപനസമ്മേളനത്തിൽ മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കുമെന്നു ഹാർമണി ഫെസ്റ്റിവൽ ചീഫ് കോ ഓർഡിനേറ്റർ റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ അറിയിച്ചു. ഫെസ്റ്റിവൽ ജനുവരി പത്തിന് ആരംഭിക്കും.