സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്

കൊ​​​​ച്ചി: ഇ​​​​ന്‍​ഷ്വ​​​​ര്‍ ചെ​​​​യ്യാ​​​​ത്ത നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ബ​​​​സു​​​​ക​​​​ള്‍ സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ൽ അ​​​​പ​​​​ക​​​​ട ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​തു കോ​​​​ടി​​​​ക​​​​ള്‍. ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 150 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യാ​​​​ണ് വി​​​​വി​​​​ധ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്കു ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ല്‍​കി​​​​യ​​​​ത്.

2016 -17 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം തു​​​​ക ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി കൊ​​​​ടു​​​​ത്ത​​​​ത്. 63.88 കോ​​​​ടി രൂ​​​​പ​​​യാ​​​ണ് ആ ​​​​വ​​​​ര്‍​ഷം കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി ന​​​​ല്‍​കി​​​യ​​​ത്. 31.87 കോ​​​​ടി​​​​യാ​​​​ണ് 2017-18 ലെ ​​​​ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക.

2018-19ല്‍ 37.59 ​​​​കോ​​​​ടി​​​​യും 2019-20 ല്‍ 15.76 ​​​​കോ​​​​ടി​​​​യും കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കി​​​​യ​​​താ​​​യി വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട രേ​​​​ഖ​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.


സ്വി​​​​ഫ്റ്റ് ഉ​​​​ള്‍​പ്പെ​​​​ടെ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ല്‍ 5523 ബ​​​​സു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ 15 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള 1194 ബ​​​സു​​​ക​​​ളി​​​ൽ 1080​ഉം ​​​നി​​​​ര​​​​ത്തി​​​​ലോ​​​​ടു​​​​ന്നു​​​​ണ്ട്. 1902 കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സു​​​​ക​​​​ള്‍​ക്കും 444 കെ ​​​​സ്വി​​​​ഫ്റ്റ് ബ​​​​സു​​​​ക​​​​ള്‍​ക്കു​​​​മാ​​​​ണ് തേ​​​​ര്‍​ഡ് പാ​​​​ര്‍​ട്ടി ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ഉ​​​​ള്ള​​​​തെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഇ​​​​ന്‍​ഷ്വ​​​​ര്‍ ചെ​​​​യ്യാ​​​​ത്ത ബ​​​​സു​​​​ക​​​​ള്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​പ്പെ​​​​ട്ടാ​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്ക് മോ​​​​ട്ടോ​​​​ര്‍ ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ക്ലെ​​​​യിം​​​​സ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലു​​​​ക​​​​ള്‍ (എം​​​​എ​​​​സി​​​​ടി) നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യാ​​​​ണ് ന​​​​ല്‍​കി​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്ന് സി​​​​എം​​​​ഡി​​​​യു​​​​ടെ കാ​​​​ര്യാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.