സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്
Tuesday, December 31, 2024 1:09 AM IST
തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയിലെ ശ്രീ വിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കുമെന്ന് നവതി ആഘോഷ സമിതി ചെയര്മാന് കുമ്മനം രാജശേഖരന് അറിയിച്ചു.
സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ, സുഗതകുമാരിയുടെ 91ാം ജന്മവാര്ഷികദിനമായ ജനുവരി 22 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദബോസ് സുഗത നവതിപുരസ്കാരം സമ്മാനിക്കും. ആഘോഷ സമിതി അംഗവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിക്കും. സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22 ന് തിരുവനന്തപുരത്താണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.