മാ​വേ​ലി​ക്ക​ര: ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ. ത​ട്ടാ​ര​മ്പ​ലം മ​റ്റം വ​ട​ക്ക് പൊ​ന്നോ​ല ആ​ദം ജോ​സ​ഫ് കാ​വും​മു​ഖ​ത്ത് (ബി​ജു​മോ​ൻ -30) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ഹ​റി​നി​ൽ ഫാ​ർ​മ​സി​സ്റ്റായ ലി​ല്ലി ഡാ​നി​യേ​ലി​ന്‍റെ​യും പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ്. ബ​ർ​ലി​ൻ ആ​ർ​ഡേ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ൽ മാ​സ്റ്റേഴ്സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദ​മി​നെ ക​ഴി​ഞ്ഞ 30 മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. സൈ​ക്കി​ളി​ൽ താ​മ​സ സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങ​വേ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി ആ​ക്ര​മി​ച്ച​താ​യാ​ണു വി​വ​രം.

താ​മ​സ​സ്‌​ഥ​ല​ത്ത് ആ​ദം എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി. ആ​ദ​മി​ന്‍റെ അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. വ​ഴി​യി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​തി​നെത്തുട​ർ​ന്ന് ആ​ദ​മി​നെ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


ആ​ദ​മി​ന് ഒ​രു വ​യ​സു​ള്ള​പ്പോ​ൾ പി​താ​വ് മ​രി​ച്ചു. പി​ന്നീ​ടു മാ​തൃസ​ഹോ​ദ​രി മ​റ്റം വ​ട​ക്ക് പൊ​ന്നോ​ല കു​ഞ്ഞു​മോ​ൾ, ഭ​ർ​ത്താ​വ് പി.​ബേ​ബി എ​ന്നി​വ​ർ​ക്കൊ​പ്പം മാ​വേ​ലി​ക്ക​ര​യി​ൽ ആ​ണ് ആ​ദം വ​ള​ർ​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ന്നു​വ​രു​ന്നു.