മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കെസിബിസി
Sunday, October 6, 2024 2:13 AM IST
കാഞ്ഞിരപ്പള്ളി: മുനമ്പത്തെ സ്ഥിരതാമസക്കാരായ 610 കുടുംബങ്ങൾക്ക് ഉണ്ടായിട്ടുള്ള അപ്രതീക്ഷിത പ്രതിസന്ധി അടിയന്തരമായി പരിഹരിക്കേണ്ടതാണെന്നും ഇക്കാര്യത്തിലുള്ള വഖഫ് ബോർഡിന്റെ നീതിരഹിതമായ നിലപാട് തിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കെസിബിസിയുടെ നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കിപ്പിള്ളിയും ബോർഡ് അംഗങ്ങളും വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുത്തു.
യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോണി പുതുക്കാട്ട്, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് തറയിൽ, ഫാ. ജേക്കബ് മാവുങ്കൽ, ഫാ. അഗസ്റ്റിൻ മേച്ചേരി എന്നിവർ പ്രസംഗിച്ചു.