പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്
Sunday, October 6, 2024 2:13 AM IST
കോട്ടയം: കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ നടത്തുന്ന വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് നവംബർ 16ന് തുടങ്ങും.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തുന്ന കോഴ്സ് എല്ലാ മാസത്തിലെയും രണ്ട്, നാല് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെ ആണ്. അല്മായർക്കും സന്യസ്തർക്കും വൈദികർക്കും പങ്കെടുക്കാം. ഫോൺ: 8281927143, 9539036736.