ആഗോള സഹകരണ കോണ്‍ഫറന്‍സ് ഡല്‍ഹിയില്‍
Thursday, September 19, 2024 1:28 AM IST
കൊച്ചി: ആഗോള സഹകരണ കോണ്‍ഫറന്‍സ് നവംബര്‍ 25 മുതല്‍ 30 വരെ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും.
ഈ വര്‍ഷം നടക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രമേയം ‘സഹകരണ സംഘങ്ങള്‍ എല്ലാവര്ക്കും സമൃദ്ധി സൃഷ്ടിക്കുന്നു’ എന്നതാണെന്ന് ഐസിഎ ഡിജി ജെറോണ്‍ ഡഗ്ലസ് പറഞ്ഞു.
നയവും സംരംഭകത്വ സാഹചര്യങ്ങളും പ്രാപ്തമാക്കുക, എല്ലാവര്ക്കും സമൃദ്ധി സൃഷ്ടിക്കുന്നതിന് മികവുറ്റ നേതൃത്വത്തെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം അറിയിച്ചു.