മലങ്കര കത്തോലിക്കാസഭ ആഗോള അല്മായ സമ്മേളനം ശനിയാഴ്ച
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ ആഗോള അല്മായ സമ്മേളനം ശനിയാഴ്ച വെങ്ങാനൂരിൽ നടക്കും.
പാറശാല രൂപതയുടെ ആഭിമുഖ്യത്തിൽ 28-ാമത് മലങ്കര കാത്തലിക് അസോസിയേഷൻ ആഗോള അല്മായ സംഗമം വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ രാവിലെ 7.45 ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
വിവിധ രൂപതകളിൽ നിന്നുള്ള പതിനായിരം പ്രതിനിധികൾ പങ്കെടുക്കും. സഭാതല പ്രസിഡന്റ് അഡ്വ. ഏബ്രഹാം എം. പട്ട്യാനി അധ്യക്ഷത വഹിക്കും. കെഎംആർഎം മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരവും സാന്ത്വനം സ്കോളർഷിപ് വിതരണവും ചടങ്ങിൽ നടത്തും.
ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണവും ബിഷപ് തോമസ് മാർ യൗസേബിയോസ് പുരസ്കാര സമർപ്പണവും നടത്തും. സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യൂസ് കുഴിവിള, ജനറൽ സെക്രട്ടറി എൻ. ധർമരാജ്, ബാബുജി ബത്തേരി, എം.കെ. ഗീവർഗീസ്, രൂപത വൈദികോപദേഷ്ടാവ് ഫാ. തോമസ് പൊറ്റപുരയിടം, രൂപത പ്രസിഡന്റ് മോഹനൻ കണ്ണറവിള, വൈ. കല, വി.എ. ജോർജ്, അനീഷ് വടകര, പ്രവിത, സബീഷ് പീറ്റർ, ജെസി ജോസ് എന്നിവർ പങ്കെടുക്കും.