വൈദ്യുതിനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച വൈദ്യുതി കമ്മീഷന് നടത്തിയ പൊതു തെളിവെടുപ്പില്‍ കെഎസ്ഇബി ചെയര്മാന് ബിജു പ്രഭാകറാണ് കമ്മീഷനു മുന്നില്‍ ഈ കണക്കുകള്‍ അവതരിപ്പിച്ചത്.
കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം മാത്രമാണു നിലവിലെ ശേഷി. ഡിമാന്‍ഡ്-സപ്ലൈ വിടവ് നികത്താന്‍ വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് 2016-17ല്‍ 7,393 കോടിയായിരുന്നത് 2022-23 ല്‍ 11,241 കോടിയായും 2023-24ല്‍ 12,983 കോടിയായും ഉയര്‍ന്നതായും കെഎസ്ഇബി പറയുന്നു.
ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ കേരളം കേന്ദ്രസഹായം തേടുന്നുമുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ഉപയോഗിച്ച് എട്ടു സ്ഥലങ്ങളില്‍ ബിഇഎസ്എസ് പദ്ധതികള്‍ നടപ്പാക്കാന്‍ കെഎസ്ഇബി നിര്‍ദേശിക്കുന്നു. 2026 മാര്‍ച്ച് 31ന് മുമ്പ് പ്രോജക്ടിന് അനുമതി ലഭിച്ചാല്‍ 40 ശതമാനം വരെ കേന്ദ്ര സ്കീമിനു കീഴില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.